100% Free & Non-Commercial•Public open-access for spiritual, ecclesiastical & academic study
About the Codices & Data Sources →GitHub↗
✝
Sacred Scripturesbible.ciyo.in

Streaming ancient biblical manuscripts across 15 world translations. Read, listen, cross-reference, and compare original Hebrew, Greek, and Aramaic codices chapter-by-chapter.

github.com/clinto-abraham/bible.ciyo.in

Supported Codices

  • Hebrew: Westminster Leningrad Codex
  • Greek: Textus Receptus (1550/1894)
  • Aramaic: Syriac Peshitta NT
  • English: KJV (1769), BSB, YLT (1898)
  • Malayalam: സത്യവേദപുസ്തകം (1910)
  • Latin: Biblia Sacra Vulgata
  • German, French, Spanish, Russian, Chinese, Burmese, Slavic

Navigation

  • Home & Passage Selector
  • About the Project & Codices
  • Genesis 1 (English KJV)
  • Genesis 1 (Hebrew Tanakh)
  • Matthew 1 (Greek Textus Receptus)
  • Matthew 1 (Syriac Aramaic Peshitta)
  • ഉല്പത്തി 1 (Malayalam 1910)

Contact & Support

Email (Click to Draft)care@ciyo.in
Phone / Direct Line+91-8590770477
Address
Iritty, Kannur, Kerala 670703, India

© 2026 Sacred Scriptures • ciyo.in official. All rights reserved for community open access.

Designed with reverence for the Divine Scriptures • Free for all humanity

✝
Sacred Scripturesciyo.in official
PrevNext
About
Mal1910: Sathyavedapusthakam (Malayalam Bible)

Amos 7

ആമോസ് 7
📖Viewing full chapter (17 verses)
Huge
Jump to Verse:
1

യഹോവയായ കൎത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിൎമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.

2

എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീൎന്നപ്പോൾ ഞാൻ: യഹോവയായ കൎത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിൎന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

3

യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.

4

യഹോവയായ കൎത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കൎത്താവു തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു.

5

അപ്പോൾ ഞാൻ: യഹോവയായ കൎത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിൎന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.

6

യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കൎത്താവു അരുളിച്ചെയ്തു.

7

അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കൎത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.

8

യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കൎത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;

9

യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിൎത്തുനില്ക്കും എന്നു അരുളിച്ചെയ്തു.

10

എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.

11

യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.

12

എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദൎശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.

13

ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.

14

അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.

15

ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.

16

ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.

17

അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാൎയ്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.